കോഴിക്കോട് : സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീല്‍ കോടതി. 19 വര്‍ഷം പിന്നിട്ട കേസിൽ പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
എന്നാല്‍, ആവശ്യമെങ്കില്‍ പ്രതിഭാഗത്തിനു മേല്‍ക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. വിധിക്കു ശേഷം പ്രോസിക്യൂഷന് അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ 11 മണിക്ക് അപ്പീല്‍ കോടതിയില്‍ സിറ്റിങ് നടത്തിയത്. മേയ് 26നാണ് 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്ക്കോടതി വിധിയുണ്ടായത്.സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാധനം മലയാളികള്‍ സ്വരൂപിച്ചു കണ്ടെത്തുകയും കുടുംബത്തിനു കൈമാറുകയും ചെയ്ത പശ്ചാത്തലത്തില്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.