ന്യൂഡൽഹി : ആർഎസ്എസിനെയും സിപിഎമ്മിനെയും തുല്യമായി ചിത്രീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ അതൃപ്തി അറിയിച്ച് സിപിഐയും. ഇന്ത്യ സംഖ്യത്തിന്റെ യോഗത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയാണ് രാഹുലിന്റെ പരാമർശം ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. കേഡർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും സഖ്യത്തിന്റെ ഐക്യം തകർക്കാൻ കെൽപ്പുള്ളതുമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ഡി.രാജ പറഞ്ഞു. ഇന്ത്യാ സംഖ്യത്തിനുള്ളിലെ ഇടതുപക്ഷത്തെ ആർഎസ്എസുമായി താരതമ്യം ചെയ്യുന്ന പ്രസ്താവന ഒഴിവാക്കണമെന്ന് മറ്റൊരു നേതാവും യോഗത്തിൽ പറഞ്ഞു.
സിപിഎമ്മിനും ആർഎസ്എസിനും എതിരെ താൻ പോരാടുന്നുണ്ടെങ്കിലും അവർക്കെതിരായുള്ള തന്റെ പ്രധാന പരാതി അവർ ജനങ്ങളുടെ വികാരം തിരിച്ചറിയാതെയുള്ള രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
നേരത്തേ, സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയും രാഹുലിന്റെ പരാമർശത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. സിപിഎമ്മിനെയും ആർഎസ്എസിനെയും ഒന്നിച്ചു പറയാൻ പോലും പാടില്ലാത്തതാണ്. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ സംസാരിക്കണമായിരുന്നോ എന്നു രാഹുലും കോൺഗ്രസും ആലോചിക്കണം ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ യാഥാർഥ്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തിന്റെ പ്രതിഫനമാണ് ഈ പ്രസ്താവനയെന്നും ബേബി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.