കൊച്ചി : നഗരത്തിൽ വീണ്ടും വൻ ലഹരി വേട്ട. വലിയ അളവിലുള്ള രാസലഹരിയുമായി കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതിയും 3 യുവാക്കളുമാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കൊച്ചി നഗരത്തില്‍ സംശയമുള്ളവരുടെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു നടക്കുന്ന രഹസ്യപരിശോധനയുടെ ഭാഗമായാണ് ഇവരുടെ ഫ്ലാറ്റും പരിശോധിച്ചത്.
മലപ്പുറം സ്വദേശി ഫിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശികളായ സി.പി.അബു ഷാമിൽ, ദിയ എസ്.കെ എന്നിവരെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. വൈറ്റിലയ്ക്കും കടവന്ത്രയ്ക്കും ഇടയിലുള്ള എളംകുളം മെട്രോ സ്റ്റേഷനു സമീപം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നാണ് ലഹരി പിടികൂടിയത്.115 ഗ്രാം എംഡിഎംഎ, എക്സറ്റസി പിൽസ് – 35 ഗ്രാം, 2 ഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരിൽനിന്നു പിടിച്ചെടുത്തിട്ടുള്ളത്. പ്രതികളിൽ ഒരാൾ വിദ്യാഭ്യാസ ആവശ്യത്തിനായി നഗരത്തിലെത്തിയതാണെന്ന് പൊലീസ് പറയുന്നു. ഇവിടെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതിനു പിന്നാലെ മറ്റുള്ളവരും വന്നുചേരുകയായിരുന്നു.ലഹരിക്കെതിരെയുള്ള പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഡാൻസാഫ് സംഘം പരിശോധനകൾ ശക്തമാക്കിയിരുന്നു. സംശയമുള്ളവരെ നിരീക്ഷിച്ചതിനു ശേഷമായിരുന്നു പരിശോധനകൾ. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സിനിമ പിആർ മേഖലയിൽ പ്രവർത്തിക്കുന്ന റിൻസി മുംതാസ് അടുത്തിടെ എംഡിഎംഎ കേസിൽ ഫ്ലാറ്റിൽനിന്ന് അറസ്റ്റിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.