ന്യൂഡല്‍ഹി: നിര്‍ദിഷ്ട അങ്കമാലി-ശബരി റെയില്‍പ്പാത മരവിപ്പിച്ച നടപടി പിന്‍വലിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ക്കാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഉറപ്പ്. ഇതോടെ പദ്ധതിയുമായി സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകും. എംപിമാരായ ബെന്നി ബെഹനാന്, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, എം.കെ. രാഘവന്, വി.കെ. ശ്രീകണ്ഠന് എന്നിവരുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉള്‍പ്പെടുത്തരുതെന്ന അഭ്യര്‍ഥനയും സംബന്ധിച്ച് റെയില്‍വേ വകുപ്പിന് നടപടിയെടുക്കാന്‍ കഴിയില്ലെന്നും അതിന് ധനകാര്യവകുപ്പിന്റെ അംഗീകാരം വേണമെന്നും കേന്ദ്രമന്ത്രി എംപിമാരെ അറിയിച്ചു. കേരളസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള ത്രികക്ഷി കരാറിലൂടെ പദ്ധതി നടപ്പാക്കാമെന്നാണ് കേന്ദ്രനിര്‍ദേശം.പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ദക്ഷിണ റെയില്‍വേ തത്ത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു മുഖ്യമന്ത്രി ഡല്‍ഹിയില്‍ നേരിട്ടെത്തി റെയില്‍വേ മന്ത്രിയെ കണ്ടത്.
പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് (ഡിഫ്രീസ്) മുന്നോടിയായി ജൂണ്‍ അവസാനമോ ജൂലായ് ആദ്യമോ ഉന്നത പ്രതിനിധിസംഘത്തെ സ്ഥലസന്ദര്‍ശനത്തിനയക്കാമെന്ന് ധാരണയുണ്ടായിരുന്നു. കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ സ്ഥലമേറ്റെടുപ്പിലേക്ക് കടക്കാനായി ബന്ധപ്പെട്ടവരുടെയെല്ലാം യോഗം വിളിച്ചുചേര്‍ത്തപ്പോഴും മരവിപ്പിച്ചുകിടക്കുന്ന പദ്ധതിക്കായി സ്ഥലമെടുക്കുന്നതിലെ സാങ്കേതികബുദ്ധിമുട്ടാണ് ഉന്നയിക്കപ്പെട്ടത്. ഇതിനാണ് ഇപ്പോള്‍ പരിഹാരമായത്.
600 കോടി മുടക്കി ആദ്യഘട്ടത്തിലേക്ക് കടക്കാം
ഭൂമിയേറ്റെടുക്കലിനുള്ള തുകയുടെ 30 ശതമാനം സംസ്ഥാനം വഹിക്കാമെന്ന ധാരണപ്രകാരം 600 കോടി മുടക്കി തൊടുപുഴവരെയുള്ള ഭൂമിയേറ്റെടുക്കല്‍ കേരളസര്‍ക്കാരിന് പൂര്‍ത്തിയാക്കാമെന്നാണ് ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഫെഡറേഷന്റെ വാദം.
പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് മൊത്തം പദ്ധതിച്ചെലവ് 3801 കോടിയാണ്. ഭൂമിയേറ്റെടുക്കല്‍ ചെലവിന്റെ 30 ശതമാനം വരുമ്പോള്‍ 1141 കോടി. തൊടുപുഴവരെ ആദ്യഘട്ടം 58 കി.മീറ്ററാണ്. ഈ ഭാഗത്തെ സാമൂഹ്യാഘാതപഠനം നേരത്തേ കഴിഞ്ഞതാണ്. തൊടുപുഴമുതല്‍ രാമപുരം വരെയുള്ള രണ്ടാം ഘട്ടം 12 കി.മീറ്റര്‍. ഇവിടെ ഭൂമിയേറ്റെടുക്കലിന് കേരളം ചെലവിടേണ്ടത് 120 കോടിയാണ്. ഇവിടെ സാമൂഹ്യാഘാത പഠനവും നടത്തണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.