അശ്ലീല ഉള്ളടക്കവുമായി പ്രവര്‍ത്തനം : 25 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

അശ്ലീല ഉള്ളടക്കവുമായി പ്രവര്‍ത്തനം തുടര്‍ന്നിരുന്ന 25 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ചെറുതും വലുതുമായ പ്ലാറ്റ്‌ഫോമുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം തടയാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സിന് (ISP) കേന്ദ്രം നിര്‍ദ്ദേശം നല്കി. ദേശീഫ്‌ളിക്‌സ്, ALTT, Ullu തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയമാണ് നിരോധനത്തിന് നോട്ടീസ് നല്കിയത്. 2000 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ, 1986ലെ വനിതാ സഭ്യേതര ചിത്രീകരണ നിരോധന നിയമത്തിന്റെ നാലാം വകുപ്പ് എന്നിവയുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യാപക പരാതി ഈ ആപ്പുകള്‍ക്കെതിരേ സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഒ.ടി.ടിയിലും സോഷ്യല്‍മീഡിയയിലും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജികള്‍ വന്നിരുന്നു. ഉചിതമായത് ചെയ്യാന്‍ സര്‍ക്കാറിനോട് സുപ്രീംകോടതി വാക്കാല്‍ നിര്‍ദ്ദേശം നല്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ നിരോധനം വന്നിരിക്കുന്നത്.

മലയാളത്തില്‍ അടക്കം ചില ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സമാന കേസില്‍ നിരോധനം നേരിട്ടിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മോണറ്റൈസേഷന്‍ വന്നതോടെ അശ്ലീല ഉള്ളടക്കം വര്‍ധിച്ചതായി പരാതിയുണ്ട്. ഇത്തരം അക്കൗണ്ടുകള്‍ക്കെതിരേ കോടതിയില്‍ ഉള്‍പ്പെടെ പരാതികള്‍ വന്നിട്ടുണ്ട്. നിരോധിക്കപ്പെട്ട ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍: Big Shots App, Boomex, Navarasa Lite, Gulab App, Kangan App, Bull App, Jalva App, Wow Entertainment, Look Entertainment, Hitprime, Feneo, ShowX, Sol Talkies, Adda TV, HotX VIP, Hulchul App, MoodX, NeonX VIP, Fugi, Mojflix, Triflicks

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !