പാലക്കാട്: ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പുള്ളി പരിയാരംപറ്റ പടി തെക്കേക്കരമേൽ ശാന്തയാണ് (70 )മരിച്ചത്.
ഇന്ന് പുലർച്ചെ നാലരയോടെയാണ് മൃതദേഹം കിണറിനുള്ളിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മക്കൾക്കൊപ്പം ഇന്നലെ രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കിടന്നതാണ്. രാവിലെ മകൻ നേരത്തെ എഴുന്നേറ്റു നടക്കാൻ പോകാറുണ്ട്.
ഇന്ന് രാവിലെ ഉണർന്നു നോക്കിയപ്പോൾ അമ്മയെ കണ്ടില്ല. പിന്നീട് നടത്തിയ തിരച്ചിലിൽ ഇവർ താമസിക്കുന്ന വീടിനോട് ചേർന്നുള്ള തറവാട് വീടിൻറെ മുന്നിലുള്ള കിണറിൽ മൃതദേഹം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.