തൃശൂർ: ചാലക്കുടി ദേശീയപാതയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ചാലക്കുടി മുരിങ്ങൂർ ദേശീയപാതയിലാണ് കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.
അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട വെള്ളക്കെട്ടിലേക്കാണ് കാർ മറിഞ്ഞത്. സർവീസ് റോഡിന് സമീപമാണ് അപകടം. രണ്ട് യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല.
തിരുവനന്തപുരം സ്വദേശി മനു, തൃശ്ശൂർ സ്വദേശി വിൽസൺ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. പുരിങ്ങോരിൽ അടിപ്പാത നിർമ്മിക്കാനെടുത്ത കുഴിയിലാണ് കാർ വീണത്.
പുലർച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. സെക്കനന്റ് കാർ ബിസിനസ് നടത്തുന്നയാളാണ് മനു. നാനോ കാർ വാങ്ങി തൃശൂരിലേക്ക് കൊണ്ടുപോകുന്നതിടെയാണ് അപകടമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.