അപകടം നടക്കുന്നത് വികസന അവലോകന യോഗം നടക്കുന്ന സമയത്ത് : പെട്ടന്ന് എത്തി മന്ത്രിമാർ

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജില്ലയിൽ മേഖലാ തല വികസന അവലോകന യോഗം നടക്കുന്ന സമയത്താണ് കോട്ടയം മെഡിക്കൽ കോളജിൽ അപകടമുണ്ടാകുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനാണു യോഗം സംഘടിപ്പിച്ചത്.


വിവിധ മന്ത്രിമാർ, ചീഫ് സെക്രട്ടറി, നാലു ജില്ലകളിലെ കലക്ടർമാർ തുടങ്ങിയവരാണ് മെഡിക്കൽ കോളജിൽനിന്ന് 5 കിലോമീറ്റർ അകലെ തെള്ളകം ഡിഎം കൺവൻഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നത്.

അപകട വിവരം അറിഞ്ഞ ഉടൻ മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലേക്കു തിരിച്ചു. ആദ്യം തന്നെ അപകടം നിസാരവൽക്കരിക്കാനുള്ള ശ്രമമാണു മന്ത്രിമാരും മെഡിക്കൽ കോളജ് അധികൃതരും നടത്തിയത്.

മെഡിക്കൽ‌ കോളജ് ആശുപത്രിയിലെ ആദ്യ കാലത്തെ കെട്ടിടമാണു തകർന്നുവീണത്. കെട്ടിടം അടച്ചിട്ടിരുന്നെങ്കിലും ശുചിമുറി ഉപയോഗിച്ചിരുന്നുവെന്നാണു സൂചന. അഞ്ചു ശുചിമുറികൾ വീതമുള്ള മൂന്നു നിലകൾ ഇവിടെയുണ്ട്. പുതിയ കെട്ടിടത്തിലേക്ക് വാർഡുകളുടെ പ്രവർത്തനം മാറ്റാനുള്ള നടപടികൾ നടക്കവേയാണ് അപകടം. ഇന്നലെ ശക്തമായ മഴ ഇവിടെ ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !