നിർമാണതിനിടെ വീട് തകർന്ന് വീണ് നാല് പേർക്ക് പരിക്കേറ്റു

മലപ്പുറം: നിർമാണതിനിടെ വീട് തകർന്ന് വീണ് നാല് പേർക്ക് പരിക്കേറ്റു. പുളിക്കൽ ഐക്കരപ്പടിക്കടുത്ത് നിർമാണത്തിലിരുന്ന വീട്ടിൽ കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെയാണ് ഒരു ഭാഗം തകർന്ന് വീണത്. വ്യാഴാഴ്‌ച രാവിലെ 10.45ന് പ്രദേശവാസിയായ തേങ്ങാട്ട് ഹബീബ് റഹ്മാൻ നിർമിക്കുന്ന രണ്ടുനിലവീടിന്‍റെ പ്രവൃത്തികൾക്കിടെയാണ് അപകടം.

ഇതരസംസ്ഥാന തൊഴിലാളികളായ അബ്ദു‌ൽ ലത്തീഫ് (45), സംഗീത് (35), കണ്ണൻ (40), സമീപവാസിയായ മുഹമ്മദ് ഷാമിൽ (10) എന്നിവർക്കാണ് പരിക്കേറ്റത്. കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ കോൺക്രീറ്റിനായി കെട്ടിയുണ്ടാക്കിയ സ്റ്റാൻഡിന്‍റെ ഒരു ഭാഗത്തെ കാലുകൾ മഴക്കിടെ തെന്നിമാറി തകരുകയായിരുന്നു. ഇതിനിടെ, താഴെയും മുകളിലുമായുണ്ടായിരുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. കോൺക്രീറ്റ് ജോലികൾ കാണാനെത്തിയതായിരുന്നു അയൽവാസി ഷാമിൽ. സംഭവം നടന്നയുടൻ മറ്റു തൊഴിലാളികളും വീട്ടുകാരും ചേർന്ന് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കുട്ടിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !