വിഴിഞ്ഞം തീരത്തടുത്ത വള്ളങ്ങള്‍ നിറയെ വെള്ളക്ലാത്തികളുടെ ചാകര; ചൈനയിലേക്ക് കപ്പല്‍ കയറുന്നവയിൽ പ്രധാനി

വിഴിഞ്ഞം: സീസണോടനുബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയോടെ വിഴിഞ്ഞം തീരത്തടുത്ത വള്ളങ്ങള്‍ നിറയെ വെള്ളക്ലാത്തി മീനുകൾ.


കടല്‍ കനത്തെങ്കിലും വള്ളം നിറയെ ക്ലാത്തി മീന്‍ കിട്ടിയതിന്‍റെ സന്തോഷത്തിലാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. വെള്ളക്ലാത്തികൾ അടുത്ത ദിവസങ്ങളില്‍ ചൈനയിലേക്ക് കപ്പല്‍ കയറും.

വിഴിഞ്ഞത്ത് സീസണ്‍ തുടങ്ങിയശേഷം ഇതാദ്യമായാണ് ഇത്രയധികം വെള്ളക്ലാത്തികള്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. സീസണിനോടനുബന്ധിച്ച് വിഴിഞ്ഞത്ത് എത്തിയ സ്വദേശികളും തമിഴ്നാട്ടുകാരുമായ മത്സ്യത്തൊഴിലാളികളുടെ വലകളിലാണ് പ്രതീക്ഷക്കപ്പുറം ക്ലാത്തിമീനുകള്‍ ലഭിച്ചത്. വലിപ്പമുളള ക്ലാത്തികള്‍ക്ക് ഒരെണ്ണത്തിന് 250 രൂപയോളം വില ലഭിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.

വിഴിഞ്ഞത്തുനിന്ന് കൊച്ചി അടക്കമുളള മൊത്തവ്യാപാരികള്‍ക്കാണ് ഇവ വില്‍ക്കുന്നത്. ഇത് പ്രധാനമായും ചൈനയിലേക്കാണ് കയറ്റി അയക്കുക. ആരോഗ്യകരവും മനുഷ്യശരീരത്തിനാവശ്യമായ കൊഴുപ്പ് ലഭിക്കുന്ന രുചിയുമുള്ള മീനായതിനാല്‍ പുറംരാജ്യങ്ങളില്‍ വെള്ളക്ലാത്തിക്ക് വന്‍ ഡിമാന്‍ഡാണ്. ആഹാരമാക്കുന്നതിന് പുറമെ ഇതിന്റെ കട്ടിയുള്ള തൊലി ശസ്ത്രക്രിയയ്ക്കുള്ള നൂലുണ്ടാക്കുന്നതിനും ഉപയോഗിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !