വിദ്യാർഥികളുമായി പോയ ട്രാവലർ വാൻ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം: നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികളുമായി പോയ ട്രാവലർ വാൻ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു.

നെടുമങ്ങാട് നിന്നും ഉണ്ടപ്പാറയിലേക്ക് പോയ ബസും ഉണ്ടപ്പാറ ഭാഗത്ത് നിന്നും വന്ന വാനും തമ്മിലാണ് താന്നിമൂടിനും പറയൻകാവിനും ഇടയ്ക്കുള്ള വളവിൽ വച്ച് കൂട്ടിയിടിച്ചത്. വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു സംഭവം. 

അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് വളവിൽ നിയന്ത്രണംവിട്ട് സ്കൂൾ ബസിലേക്ക് ഇടിച്ചു കയറിയെന്നാണ് പൊലീസ് കേസ്. അപകടത്തിൽ 11 കുട്ടികൾക്ക് പരിക്കേറ്റതോടെ ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സാരമായ പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. നാട്ടുകാരും നെടുമങ്ങാട് പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !