കണ്ണൂർ: വരും തലമുറയെ സനാതന ധര്‍മം പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കണമെന്നും ഒപ്പം ഗോശാലയും ആശുപത്രിയും സ്ഥാപിക്കണമെന്നും ഗവർണർ പറഞ്ഞു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ വെങ്കല ശിവ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍മ്മം എല്ലാവരും ചെയ്യേണ്ട കടമയാണ്, സനാതന ധര്‍മം മതമല്ല പഠിപ്പിക്കുന്നത്. ധര്‍മ്മം ഒരു മതം മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും എല്ലാവരും ചെയ്യേണ്ട കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 'കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ സനാതന ധര്‍മത്തെ ബഹുമാനിക്കുന്നുണ്ട്.തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്കായി ക്ഷേത്രങ്ങളില്‍ ഗോശാലകള്‍ നിര്‍മിക്കണം. ഇതിന് ഒരുപാട് സഹായം ലഭിക്കും. ക്ഷേത്ര ദേവസ്വങ്ങള്‍ ഇവ നിര്‍മിക്കാന്‍ മുന്‍കൈ എടുക്കണമെന്നും ഗവര്‍ണര്‍ തളിപ്പറമ്പ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.