പത്തനംതിട്ട: ഉച്ചയ്ക്ക് നടക്കാനിറക്കിയ കുതിര നഗരത്തെ വിറപ്പിച്ചു. ഓടുകയും ചാടുകയും ചെയ്ത കുതിരയുടെ ഇടികിട്ടിയും കണ്ട് പേടിച്ചുവീണും കുട്ടിയുള്‍പ്പെടെ മൂന്ന് സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട നഗരത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു 'കുതിരയോട്ടം'.
നഗരത്തില്‍ പതിവായി നടക്കാനിറക്കുന്ന ഹൈദര്‍ എന്ന കുതിരയാണ് നാട്ടുകാരെ വിറപ്പിച്ചത്. സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് സ്റ്റേഡിയം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെ കുതിര ഓടുകയായിരുന്നു. ഈ സമയത്ത് ആനന്ദപ്പള്ളിയില്‍നിന്ന് പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന സ്കൂട്ടര്‍ യാത്രികനായ അടൂര്‍ പറക്കോട് ടിബി ജങ്ഷനില്‍ കൊല്ലവിളാകംവീട്ടില് കെ.എഫ്. ജോര്‍ജിനെ (30) ഇടിച്ചിട്ടു. കുതിര പാഞ്ഞുവരുന്നതുകണ്ട് പേടിച്ച് സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അഴൂര്‍ സ്വദേശി സംഗീത (32), മകന് ദശ്വന്ത് (6) എന്നിവര്‍ക്കും പരിക്കേറ്റു. ജോര്‍ജിന്റെ മുഖത്തിനും കൈയ്ക്കും പരിക്കുണ്ട്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗീതയും മകനും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെയും പരിക്ക് സാരമുള്ളതല്ല. ഇടിയുടെ ആഘാതത്തില്‍ ജോര്‍ജിന്റെ സ്കൂട്ടറിന്റെ മുന്‍ഭാഗം തകര്‍ന്നു.അഴൂരിലെ പെട്രോള്‍ പമ്പിലേക്ക് ഓടിക്കയറിയ കുതിരയെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടിച്ചുകെട്ടി. അഴൂര്‍ സ്വദേശിയുടേതാണ് ഒരു വയസ്സ് കഴിഞ്ഞ ഹൈദര്‍. സ്കൂട്ടറില്‍ ഇടിച്ച് കുതിരയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സനല്‍കി. തീറ്റ കൊടുക്കാനേല്പ്പിച്ചയാള് എല്ലാ ദിവസവും ഹൈദറിനെ നഗരത്തിലൂടെ നടത്തിക്കാറുണ്ട്.ഉച്ചയ്ക്ക് നടക്കാനിറക്കിയ കുതിര നഗരത്തെ വിറപ്പിച്ചു
0
തിങ്കളാഴ്ച, ജൂലൈ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.