ന്യൂഡൽഹി: എയർ ഇന്ത്യ, ഇൻഡിഗോ വിമാനക്കമ്പനികളിലെ ജീവനക്കാർക്ക് പോസ്റ്റ് ട്രോമാറ്റിക് മാനസികാരോഗ്യ വർക്ക്ഷോപ്പ് നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശിച്ചു. ജൂൺ 12ന് 260 പേരുടെ ജീവൻ കവർന്ന അഹമ്മദാബാദ് വിമാനാപകടം പൈലറ്റുമാരുടെയും ക്യാബിൻ ക്രൂ ജീവനക്കാരുടെയും മാനസികാരോഗ്യത്തെ സാരമായി ബാധിച്ചതിനെത്തുടർന്നാണ് നിർദേശം.
വിമാനാപകടത്തിനു തൊട്ടുപിന്നാലെ എയർ ഇന്ത്യയിലെ ജീവനക്കാർ ശരിയായ മാനസികാവസ്ഥയിൽ ജോലി ചെയ്യാൻ സാധിക്കാത്ത വിധം സമ്മർദത്തിലായെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
‘‘മാനസികാരോഗ്യ വർക്ക്ഷോപ്പുകളും കൃത്യമായ പിന്തുണയും ജീവനക്കാർക്ക് ഉറപ്പാക്കാൻ ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനയാത്രയോട് അനുബന്ധിച്ച് ക്രൂ അംഗങ്ങൾക്ക് കൗണിസിലിങ് ആവശ്യമായി വരുന്ന സാഹചര്യത്തിൽ സൈക്കോളജിസ്റ്റിന്റെ ലഭ്യതയും ഉറപ്പാക്കണം. ഇൻഡിഗോ വിമാനക്കമ്പനിയോടും വർക്ക്ഷോപ്പുകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്’’- വിമാനക്കമ്പനികളുടെ ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനം പറത്താൻ തയാറല്ലെങ്കിൽ ജീവനക്കാരെ ജോലിക്ക് വരാൻ നിർബന്ധിക്കരുതെന്നും വിമാനക്കമ്പനികളോട് ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.