തിരുവനന്തപുരം : ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ സർക്കാർ ഉത്തരവിറങ്ങി. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലുള്ള ഷെറിൻ പരോളിലാണ്. ജനുവരിയിലെ മന്ത്രിസഭായോഗ തീരുമാനം ഗവർണർ അംഗീകരിച്ചതിനെത്തുടർന്നാണ് ഇന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.
സർക്കാർ ഉത്തരവ് ജയിലിലെത്തിയാൽ നടപടികൾ പൂർത്തിയാക്കി ഷെറിനെ മോചിപ്പിക്കും. കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഷെറിൻ. 2009 നവംബറിലാണ് ഷെറിൻ റിമാൻഡിലായത്. റിമാൻഡ് കാലാവധികൂടി ശിക്ഷയായി കണക്കാക്കി, 2023 നവംബറിൽ 14 വർഷം തികച്ചു. പിന്നീട് ആദ്യം ചേർന്ന ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്.ഷെറിനെ വിട്ടയയ്ക്കാനുള്ള തീരുമാനം വിവാദത്തെത്തുടർന്ന് സർക്കാർ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. സഹതടവുകാരിയെ മർദിച്ചകേസിൽ ഷെറിൻ പ്രതിയായതും പ്രതികൂലമായി. വിവാദമടങ്ങിയശേഷമാണു മന്ത്രിസഭാ തീരുമാനം ഗവർണർക്ക് അയച്ചത്. ഗവർണർ പട്ടിക അംഗീകരിച്ചു. ഷെറിൻ ഉൾപ്പെടെ 11 തടവുകാരെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനാണു ഗവർണർ അനുമതി നൽകിയിരിക്കുന്നത്.ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ ഉത്തരവിറങ്ങി സർക്കാർ
0
ചൊവ്വാഴ്ച, ജൂലൈ 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.