അബുദാബി: അബുദാബിയിലെ മുസഫയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മിയുടെ (54) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 11.40ന് അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്. എംബാമിങ് നടന്ന ബനിയാസ് മോർച്ചറിയിൽ നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ചു. 54 വയസാണ്.
മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയത്. മുസഫ ലൈഫ് കെയർ ആശുപത്രിയിൽ ദന്ത ഡോക്ടർ ആയിരുന്നു. രണ്ടു ദിവസമായി ഫോണിൽ കിട്ടിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും അവർ തിങ്കളാഴ്ച പോയിരുന്നില്ല. 10 വർഷത്തിലേറെയായി പ്രവാസിയാണ്. നേരത്തേ കണ്ണൂർ ധനലക്ഷ്‌മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും അവർ സജീവമായിരുന്നു. ഭർത്താവ് സുജിത്ത് നാട്ടിലാണ്. മക്കളില്ല. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമസ്ഥനായിരുന്ന നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്.മുസഫയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഡോ. ധനലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
0
വെള്ളിയാഴ്ച, ജൂലൈ 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.