കാഞ്ഞിരപ്പള്ളി : ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുൻപോട്ടെടുത്ത ബസിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ വിദ്യാർഥിനി പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വിദ്യാർഥിനി വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ പോയതായി നാട്ടുകാർ ആരോപിച്ചു.
ഇന്നലെ വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലെ ആനിത്തോട്ടം ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് സ്റ്റോപ്പിലെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ ഓടുന്ന ബസിൽ നിന്നും കുട്ടി തെറിച്ച് വീഴുന്നതും ബസ് നിർത്താതെ പോകുന്നതും കാണാം.
ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണത്. സംഭവത്തിനു ശേഷം ബസ് നിർത്താനോ കുട്ടിക്ക് പരുക്കുണ്ടോ എന്ന് അന്വേഷിക്കാനോ പോലും ബസ് ജീവനക്കാർ തയാറായില്ലെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മേഖലയിലെ ഒരു ആശ്രമത്തിൽ താമസിച്ചു കാഞ്ഞിരപ്പള്ളി ടൗണിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.