എടപ്പാൾ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ.) മലപ്പുറം ജില്ലാ സ്ഥാപകാംഗവും പൊന്നാനിയിലെ രക്തദാന-ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന അബ്ദുൽ മനാഫ് പൊന്നാനിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സദസ്സും സ്നേഹാദരവും സംഘടിപ്പിച്ചു. ബി.ഡി.കെ. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ എമിറേറ്റ്സ് മാളിൽ വെച്ചായിരുന്നു ചടങ്ങുകൾ.
അനുസ്മരണ സദസ്സിൽ 25 പുരുഷ-വനിതാ സ്ഥിരം സന്നദ്ധ രക്തദാതാക്കൾക്ക് 'അബ്ദുൽ മനാഫ് അനുസ്മരണ സ്നേഹാദരം' നൽകി. കൂടാതെ, ജില്ലയിലെ അഞ്ച് താലൂക്കുകളിലെ മികച്ച കോർഡിനേറ്റർമാർക്ക് ബി.ഡി.കെ. മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ 'അബ്ദുൽ മനാഫ് മെമ്മോറിയൽ പുരസ്‌കാരവും' ഈ വേദിയിൽ സമർപ്പിച്ചു.ചങ്ങരംകുളം സബ് ഇൻസ്‌പെക്ടർ ശ്രീ ആനന്ദ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ബി.ഡി.കെ. പൊന്നാനി താലൂക്ക് പ്രസിഡൻ്റ് അക്ബർ പുഴമ്പ്രം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബി.ഡി.കെ. മലപ്പുറം ജില്ലാ ട്രഷറർ നൗഷാദ് അയങ്കലം സ്വാഗതം ആശംസിക്കുകയും, പൊന്നാനി താലൂക്ക് ട്രഷറർ അഭിലാഷ് കക്കിടിപ്പുറം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ചടങ്ങിൽ ബി.ഡി.കെ. പൊന്നാനി മുൻ കോർഡിനേറ്റർ ശ്രീജിത്ത് (അനുട്ടൻ) എടപ്പാൾ, മെമ്മോറിയൽ ബെസ്റ്റ് കോർഡിനേറ്റർ അവാർഡ് താലൂക്ക് കമ്മിറ്റി അംഗം രഞ്ജിത്ത് കണ്ടനകത്തിന് കൈമാറി.
ബി.ഡി.കെ. സംസ്ഥാന വൈസ് പ്രസിഡൻ്റ് നബീൽ ബാബു വളാഞ്ചേരി, മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഗിരീഷ് അങ്ങാടിപ്പുറം, ഏയ്ഞ്ചൽസ് വിംഗ് സംസ്ഥാന സെക്രട്ടറി ആതിര അജീഷ്, ജില്ലാ രക്ഷാധികാരി രഞ്ജിത്ത് വെള്ളിയാമ്പുറം, ജില്ലാ കമ്മിറ്റി അംഗം വിനീഷ് വൈകത്തൂർ, ബിസ്മി ടൂർസ് & ട്രാവൽസ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബാങ്ക്യൂട്‌സ് ഇവൻ്റ്സ് പന്താവൂർ മാനേജിംഗ് ഡയറക്ടർ വാഹിദ് പന്താവൂർ, എമിറേറ്റ്സ് മാൾ പ്രതിനിധി അഫ്സൽ തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.