തിരുവനന്തപുരം : ഗ്രൗണ്ടിലാണ് വർക്ക് ചെയ്യേണ്ടതെന്നും തന്റെ മണ്ഡലത്തിൽ പോലും യുവ നേതാക്കളെ കാണാനില്ലെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ. കുര്യൻ. യുവ നേതാക്കളുടെ പ്രതിഷേധങ്ങൾക്കിടയിലും യൂത്ത് കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചുനിന്നാണ് കുര്യൻ ഇന്നും വിമർശനം തുടർന്നത്.
സംസ്ഥാന വ്യാപകമായിട്ടാണ് താൻ വിമർശനം ഉന്നയിച്ചത്. ടിവിയിൽ കാണുന്ന യൂത്ത് കോൺഗ്രസുകാരെ തന്റെ പഞ്ചായത്തിൽ കണ്ടിട്ടില്ല. എല്ലാ പഞ്ചായത്തുകളിലും യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉണ്ടാകണം. പാർട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണ്. എവിടെയാണ് ദോഷം എന്ന് അറിയില്ലെന്നും പി.ജെ. കുര്യൻ പറഞ്ഞു.നിലമ്പൂരിൽ ചാണ്ടി ഉമ്മൻ വീടുകൾ കയറി പ്രചാരണം നടത്തിയത് നല്ല മാതൃകയാണ്. എസ്എഫ്ഐയുടെ സമരം എല്ലാവരും കണ്ടതാണല്ലോ. അത് താൻ പറഞ്ഞാൽ എന്താണ് പ്രശ്നം. പറഞ്ഞതിൽ ദുരുദ്ദേശപരമായി ഒന്നുമില്ല. ആരെയും വിമർശിച്ചിട്ടില്ല. ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും തന്റെ അഭിപ്രായം അതാണെന്നും പി.ജെ. കുര്യൻ പറഞ്ഞു.കോൺഗ്രസ് പ്രതിപക്ഷം ആയപ്പോൾ തരൂർ മോദിയെ പുകഴ്ത്തുന്നു. അത് അവസരവാദ നിലപാടാണ്. ആദർശപരമായ നിലപാട് അല്ല. താൻ ഔദ്യോഗിക ചുമതലൊഴിഞ്ഞപ്പോൾ പലയിടത്തു നിന്ന് ഓഫർ വന്നു, പക്ഷേ പോയില്ല. കോൺഗ്രസുകാരനു യോജിച്ച നിലപാടല്ല തരൂരിന്റേത്. തരൂരിനെ പുകച്ച് അപ്പുറത്താക്കരുത്. തരൂരുമായി നേതൃത്വം സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കുര്യൻ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.