ആര്യനാട്: ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു.
നിരന്തരം വീട്ടിൽ മദ്യപിച്ച് എത്തി ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും പരിസരവാസികൾക്ക് ഉൾപ്പടെ ശല്യമായ ഉഴമലയ്ക്കൽ വില്ലേജിൽ പുതുകുളങ്ങര പോസ്റ്റൽ അതിർത്തിയിൽ ചാരുംമൂട് ഹക്കിം നിവാസിൽ അബ്ദുൾ അസീസ് മകൻ ഹക്കിം വയസ് 42 നെ ആര്യനാട് പോലീസ് അറസ്റ്റു ചെയ്തു. 30തിന് രാവിലെ നിരന്തര മദ്യപാനിയായ ഭർത്താവ് ഹക്കിം ചാരുംമൂട് വീട്ടിൽ വച്ച് ഭാര്യ സെലീനയുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടന്ന് വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ്' ബാറ്റ് കൊണ്ട് തലയ്ക്കും മൂഖത്തും അടിക്കുകയായിരുന്നു.മർദനത്തെ തുടർന്ന് തലയ്ക്കും കണ്ണിനും മാരകമായി പരിക്കേൽക്കുകയും ഗുരുതരാവസ്ഥയിലായ സെലീനയെ ബന്ധുക്കളും നാട്ടുകാരം ചേർന്ന് തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിത്. ആര്യനാട്' പോലീസ് ഇൻസ്പെക്ടർ വി എസ് അജീഷിൻറെ നേതൃത്വത്തിൽ CPO സൂരജ്, CPO മനോജ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഭാര്യയെ ക്രിക്കറ്റ്ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
0
വ്യാഴാഴ്ച, ജൂലൈ 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.