ജറുസലം: ഗാസയിൽ ഇസ്രയേൽ സൈന്യം തുടരുന്ന വെടിവയ്പുകളിലും ബോംബാക്രമണങ്ങളിലും ഇന്നലെ 118 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ നിയോഗിച്ച കരാറുകാർ നടത്തുന്ന ഭക്ഷണവിതരണകേന്ദ്രങ്ങളിലെ വെടിവയ്പിലാണു 45 പേർ കൊല്ലപ്പെട്ടത്.
മുവാസിയിലെ താൽക്കാലിക കൂടാരങ്ങൾക്കു നേരെയുണ്ടായ ബോംബാക്രമണത്തിൽ 15 പേരും ഗാസ സിറ്റിയിലെ അഭയകേന്ദ്രമായ സ്കൂളിലെ ബോംബാക്രമണത്തിൽ 17 പേരും കൊല്ലപ്പെട്ടു. 581 പേർക്കു പരുക്കേറ്റു. ഗാസയിൽ പട്ടിണിയെ വംശഹത്യയ്ക്കുള്ള ആയുധമാക്കുകയാണ് ഇസ്രയേൽ എന്ന് യുകെ ആസ്ഥാനമായ ആംനെസ്റ്റി ഇന്റർനാഷനൽ ആരോപിച്ചു.
യുഎസ് മുന്നോട്ടുവച്ച 60 ദിവസത്തെ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ, അവശേഷിക്കുന്ന ബന്ദികളെ കൈമാറുന്നതോടെ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുമെന്ന ഉറപ്പു വേണമെന്ന് ഹമാസ് പറഞ്ഞു. ഇത് ഇസ്രയേൽ അംഗീകരിക്കുമോയെന്നു വ്യക്തമല്ല.
യുദ്ധാനന്തര ഗാസയിൽ ഹമാസ് ഉണ്ടാവില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞത്. തിങ്കളാഴ്ച യുഎസിലെത്തുന്ന നെതന്യാഹു വൈറ്റ് ഹൗസിൽ ട്രംപുമായി ചർച്ച നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.