ആലംകോട്: ജൂലൈ 3 ലോക പ്ലാസ്റ്റിക് വിരുദ്ധ ദിനത്തോടനുബന്ധിച്ച് വീടുകളിൽ തുണി സഞ്ചി വിതരണം ചെയ്ത് ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയായി.
ബ്ലോക്ക് മെമ്പർ ശ്രീ വി വി കരുണാകരൻ, വാർഡ് മെമ്പർ ശ്രീ അബ്ദു റഹ്മാൻ, VEO ശ്രീ ജയേഷ്, IRTC കോർഡിനേറ്റർ ശ്രീ ദീപക് ലാൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സമീപ പ്രദേശത്തെ വീടുകളിൽ വിതരണം നടത്തി.തദ്ദേശ സ്വയം ഭരണ വകുപ്പും ഹരിത സഹായ സ്ഥാപനമായ ഐആർടിസി യും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന "പാഴ് പുതുക്കം " UPCYCLING FEST ൻ്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിചത്.വരും ദിവസങ്ങളിലും ക്യാമ്പയിനിന്റെ ഭാഗമായി നിരവധി പരിപാടികൾ സ്കൂളിൽ നടത്തുമെന്ന് അധ്യാപകർ അറിയിച്ചു.കുട്ടികളുടെ മാതൃക പ്രവർത്തനത്തെ വി ഇ ഒ ശ്രീ ജയേഷ് അഭിനന്ദിച്ചു. സമൂഹത്തിന് മാതൃകയാക്കാവുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും നടത്താൻ സാധിക്കട്ടെ എന്ന് വാർഡ് മെമ്പർ ശ്രീ അബ്ദു റഹ്മാൻ ആശംസിച്ചു.ലോക പ്ലാസ്റ്റിക് വിരുദ്ധ ദിനത്തിൽ തുണി സഞ്ചികൾ വിതരണം ചെയ്ത് പെരുമുക്ക് എ എം എൽ പി സ്കൂളിലെ കുരുന്നുകൾ
0
വ്യാഴാഴ്ച, ജൂലൈ 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.