പച്ചക്കറി കയറ്റിവന്ന ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൂറ്റനാട്: വാവനൂരിൽനിന്ന് കോയങ്കാവ് ക്ഷേത്രത്തിലേക്ക് പോകുന്ന പാതയിൽ പച്ചക്കറി കയറ്റിവന്ന ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഞാങ്ങാട്ടിരി സ്വദേശിയായ പച്ചക്കറി വ്യാപാരിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാഗ്യവശാൽ, ഓട്ടോറിക്ഷയുടെ ഡ്രൈവർക്ക് കാര്യമായ പരിക്കുകളൊന്നുമേറ്റിട്ടില്ല.

കോയങ്കാവ് പാതയിൽ മുൻപും സമാനമായ ചെറു അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടത്തെത്തുടർന്ന് റോഡിൽ തലകീഴായി മറിഞ്ഞുകിടന്ന ഓട്ടോറിക്ഷ പിന്നീട് ടിപ്പർ ലോറിയുടെ സഹായത്തോടെയാണ് മാറ്റിയത്. മഴക്കാലത്ത് ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന്റെ കുത്തനെയുള്ള ചെരിവും വഴുക്കലുള്ള പ്രതലവും സ്ഥിരമായി അപകടങ്ങൾക്കിടയാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !