ഒക്ടോബര്‍ 7-ന് ഇസ്രയേലില്‍ നടന്ന കൂട്ടക്കൊലയില്‍ ഡെപ്യൂട്ടി കമാൻഡറടക്കം 3 പേർ മരണപ്പെട്ടു.

ടെൽ അവീവ് : ഗാസയിലെ ഹമാസ് ജബാലിയ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്‍ഡറായ ഇയാദ് നെറ്റ്സറിനെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന(ഐഡിഎഫ്). ഒക്ടോബര്‍ 7-ന് ഇസ്രയേലില്‍ നടന്ന കൂട്ടക്കൊലയില്‍ പ്രധാനിയായ ഇയാദ് നെറ്റ്സറിന് അന്ന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ജബാലിയ ബറ്റാലിയനിലെ ആസ്ഥാനത്തേക്ക് മടങ്ങിയെന്ന് ഐഡിഎഫ് പറഞ്ഞു.

ഇസ്രയേലിനെതിരേയുള്ള ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഇയാദ് നെറ്റ്‌സെര്‍ സജീവമായിരുന്നു. സമീപകാലത്ത് ഐഡിഎഫിന്റെ 162-ാമത് 'സ്റ്റീല്‍' ഡിവിഷന്റെ സേനയ്ക്കെതിരെ നെറ്റ്‌സര്‍ വിവിധ ആക്രമണങ്ങള്‍ നടത്തിയെന്നും ഐഡിഎഫ് പറയുന്നു.

ഒക്ടോബര്‍ 7-ന് നടന്ന കൂട്ടക്കൊലയില്‍ നെറ്റ്സറിനൊപ്പം പങ്കെടുത്ത രണ്ട് നേതാക്കളെയും വധിച്ചുവെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. ഹമാസ് സെന്‍ട്രല്‍ ജബാലിയ കമാന്‍ഡര്‍ ഹസ്സന്‍ മഹ്‌മൂദ് മുഹമ്മദ് മാരി, ഹമാസ് ബീറ്റ് ഹനൂന്‍ ബറ്റാലിയനിലെ ഡെപ്യൂട്ടി കമ്പനി കമാന്‍ഡര്‍ മുഹമ്മദ് സാക്കി ഷമാദ ഹമദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !