തിരുവനന്തപുരം ∙ അധികാരത്തര്‍ക്കവും ഇരട്ട റജിസ്ട്രാര്‍ പ്രശ്നവും മൂലം കടുത്ത ഭരണപ്രതിസന്ധി നേരിടുന്ന കേരള സര്‍വകലാശാലയില്‍ സമവായത്തിനു നീക്കം. 20 ദിവസത്തിനു ശേഷം സര്‍വകലാശാലയില്‍ എത്തിയ വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിയെ കാണാന്‍ എത്തിയതെന്നാണ് വിസി പറഞ്ഞത്.
ഇന്ന് സര്‍വകലാശാലയില്‍ എത്തുമ്പോള്‍ വിസിയെ ആരും തടയില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിസിയെ സര്‍വകലാശാലയില്‍ കയറ്റില്ലെന്ന് പ്രഖ്യാപിച്ചിരുന്ന എസ്എഫ്ഐ അതിനു മുതിരാതിരുന്നതും തര്‍ക്കം ഒത്തുതീര്പ്പാകുന്നുവെന്നതിന്റെ സൂചനയാണ്.
റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍നിന്നു പിന്നോട്ടില്ലെന്ന നിലപാടാണ് വിസി സ്വീകരിക്കുന്നത്. ഭരണത്തലവനായ ഗവര്‍ണറെ അപമാനിച്ചതു കൊണ്ടാണ് റജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതെന്നാണ് വിസി പറഞ്ഞത്. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രി ആര്.ബിന്ദുവുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സര്‍വകലാശാലയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രി വിസിയോട് ആവശ്യപ്പെട്ടു.
സസ്പെന്‍ഡ് ചെയ്യപ്പെട്ട റജിസ്ട്രാര്‍ ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പിന്‍ബലത്തില്‍ ഓഫിസില്‍ അനധികൃതമായി ഹാജരാകുന്നത് ഗവര്‍ണറോടുള്ള അനാദരവാണെന്നു വിസി മന്ത്രിയെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ യോഗത്തിൽ വിസി ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം വിസി തൃശൂരിലേക്കു മടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.