ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ ആര് ?? പ്രഖ്യാപനം സ്വാതന്ത്യ ദിനത്തിൽ ...

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ  സ്വാതന്ത്യ ദിനമായ  ഓഗസ്റ് 15-ന്‌ പ്രഖ്യാപിച്ചേക്കും. നിലവിലെ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ കാലാവധി കഴിഞ്ഞ സാചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. 2020-ല്‍ ബിജെപി അധ്യക്ഷനായ നദ്ദയുടെ കാലാവധി 2024-ല്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഈ സമയപരിധിയും കഴിഞ്ഞതിനാലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.

അധ്യക്ഷ സ്ഥാനത്തേക്ക് ഒട്ടേറെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍, ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും നിലവിലെ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുതിര്‍ന്ന ബിജെപി നേതാവ് ബി.ഡി. ശര്‍മ, മുന്‍ ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങിയ പേരുകളാണ് ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്.

അതേസമയം, മാതൃസംഘടനയായ ആര്‍എസ്എസ് അധ്യക്ഷ സ്ഥാനത്തേക്ക് ചില പേരുകള്‍ മുന്നോട്ടുവെച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയില്‍ സംഘടനാ തലത്തില്‍ വലിയ പുനഃസംഘടനയാണ് ആര്‍എസ്എസ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !