ചെന്നൈ: ചെന്നൈയില്‍ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി മെട്രപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (എംടിസി) വൈദ്യുത ബസുകള്‍ നിരത്തിലിറക്കി. വ്യാസര്‍പാടി ഡിപ്പോയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് 120 ലോ ഫ്ളോര്‍ ഇ-ബസുകള്‍ക്ക് പച്ചക്കൊടി വീശി. 47.50 കോടി ചെലവിട്ട് വ്യാസര്‍പാടിയില്‍ നവീകരിച്ച ഇ-ബസ് ഡിപ്പോയും ഉദ്ഘാടനംചെയ്തു.
ആദ്യഘട്ടത്തില്‍ 697 കോടി ചെലവില്‍ 625 ഇ-ബസുകളാവും പുറത്തിറക്കുക. 39 പേര്‍ക്ക് ബസില്‍ ഇരുന്നു യാത്രചെയ്യാം. ഒറ്റത്തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍വരെ ഓടും. വ്യാസര്‍പാടി ഡിപ്പോയില്‍ സമഗ്രമായ ചാര്‍ജിങ് സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.ഡീസലില്‍ ഓടുന്ന ഒരുബസില്‍നിന്ന് ഒരുകിലോമീറ്ററിന് ശരാശരി 755 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നു. ഇ-ബസുകള്‍ ഇതിനു പരിഹാരമാകുമെന്ന് ഗതാഗതവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ഫണീന്ദ്ര റെഡ്ഡി പറഞ്ഞു.റൂട്ടുകള്‍
ബ്രോഡ്വേയില്‍നിന്ന് കലൈഞ്ജര്‍ സെന്റിനറി ബസ് ടെര്‍മിനസ് (കെസിബിടി)-കിളമ്പാക്കം ടെര്‍മിനസ് വരെ 20 ബസുകള്‍. മഹാകവി ഭാരതിയാര്‍ നഗറില്‍നിന്ന് കെസിബിടി-കിളമ്പാക്കം ബസ് ടെര്‍മിനസിലേക്ക് 20 ബസുകള്‍.
വള്ളാളാര് നഗറില്‍നിന്ന് പൂനമല്ലിയിലേക്കും മഹാകവി ഭാരതീയാര്‍ നഗറില്‍നിന്ന് കോയമ്പേടിലേക്കും പെരമ്പൂരില്‍നിന്ന് മണലിയിലേക്കും പത്തു ബസുകള്‍വീതം. കണ്ണദാസന് നഗറിലേക്കും തിരു വികാ നഗറില്‍നിന്ന് ഗിണ്ടിയിലെ തിരുവികാ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലേക്കും റൗണ്ട് ട്രിപ്പുമുണ്ടാകും.
ഇ- ബസിലെ സൗകര്യങ്ങള്‍
വീല്‍ച്ചെയറിന് പ്രത്യേകഇടം ബസില്‍ കയറാന്‍ റാമ്പുകള്‍ സിസിടിവി ക്യാമറകള്‍ മൊബൈല്‍ ചാര്‍ജിങ് അടിയന്തര അലാറം സീറ്റ് ബെല്‍റ്റുകള്‍ സ്റ്റോപ്പുകളറിയാന് ഡിസ്പ്ലേ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.