തിരുവനന്തപുരം: മലയാള സാഹിത്യത്തിനും സംഗീതത്തിനും മികച്ച സംഭാവനകൾ നൽകിയ മഹാനായ ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം, യുവ സംഗീതസംവിധായകൻ ഉണ്ണി നമ്പ്യാരെ ഈ വർഷത്തെ പൂവച്ചൽ ഖാദർ സ്പെഷ്യൽ ജൂറി അവാർഡിനായി തിരഞ്ഞെടുത്തു. സാഹിത്യം, സിനിമ, ടെലിവിഷൻ, മാധ്യമം എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുരസ്കാരം നൽകി വരുന്നത്. തണ്ണീർക്കോട് സ്വദേശിയും, എസ്.ബി. സ്കൂൾ അധ്യാപകരായിരുന്ന വേണു മാസ്റ്ററുടെയും സരോജിനി ടീച്ചറുടെയും മകനാണ് ഉണ്ണി നമ്പ്യാർ.
പൂവച്ചൽ ഖാദറിന്റെ മൂന്നാമത് ഓർമ്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ, ജി. സ്റ്റീഫൻ എം.എൽ.എ. പുരസ്കാരം ഉണ്ണി നമ്പ്യാർക്ക് സമ്മാനിച്ചു. പ്രശസ്തരായ ചലച്ചിത്രപ്രവർത്തകരും സാഹിത്യകാരന്മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ടി.വി. ചന്ദ്രൻ, സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ, നടന്മാരായ സുധീർ കരമന, നടി മാല പാർവ്വതി, നിർമ്മാതാവ് രജപുത്ര രഞ്ജിത്ത്, ഗായകൻ കാവാലം ശ്രീകുമാർ, സംഘാടക സമിതി ഭാരവാഹികളായ അഡ്വ. ഐ.ബി. സതീഷ് എം.എൽ.എ, പൂവച്ചൽ സുധീർ, ജൂറി ചെയർമാൻ തുളസീദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.2025 ജനുവരി 3-ന് റിലീസ് ചെയ്ത 'ഒരുമ്പെട്ടവൻ' എന്ന ചിത്രത്തിലെ കെ.എൽ.എം. സുവർദ്ധൻ രചിച്ച്, വിജയ് യേശുദാസ് ആലപിച്ച 'കൺപീലികൾ കോർത്തു' എന്ന ഗാനത്തിന് സംഗീതം നൽകിയതിനാണ് ഉണ്ണി നമ്പ്യാർക്ക് ഈ വിശിഷ്ട പുരസ്കാരം ലഭിച്ചത്. ഇന്ദ്രൻസും ജാഫർ ഇടുക്കിയുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഈ ചിത്രത്തിൽ നാല് ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ ഉണ്ണി നമ്പ്യാർ, ഒരു ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ നാലു പാട്ടുകളുടെ സംഗീത സംവിധാനവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചതും അദ്ദേഹം ആണ്.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ, മലയാള സിനിമയിൽ നാനൂറിലധികം ചിത്രങ്ങൾക്കും ആയിരത്തിലധികം ഗാനങ്ങൾക്കും ലളിതഗാനങ്ങൾക്കും വരികളെഴുതി റെക്കോർഡ് സ്ഥാപിച്ച കവിയാണ് പൂവച്ചൽ ഖാദർ. മഹാനായ ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉണ്ണി നമ്പ്യാർ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.