ചോക്ലേറ്റ് വാങ്ങാൻ പണംചോദിച്ചതിന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

മുംബൈ: ചോക്ലേറ്റ് വാങ്ങാൻ പണംചോദിച്ചതിന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ബാലാജി റാത്തോഡ് എന്നയാളാണ് മകൾ ആരുഷിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.

ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചതിൽ ദേഷ്യപ്പെട്ട ബാലാജി സാരി കഴുത്തിൽ കുരുക്കി മകളെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. ബാലാജി മദ്യത്തിന് അടിമയായിരുന്നെന്നും കുടുംബത്തിൽ പതിവായി വഴക്കുണ്ടാക്കുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഭാര്യയുമായി പിരിഞ്ഞു താമസിക്കുന്ന ഇയാൾക്കൊപ്പം മകൾ ആരുഷി മാത്രമാണ് സംഭവസമയത്ത് ഉണ്ടായിരുന്നത്. ഭാര്യ വർഷ നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു.

കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മകളെ കൊലപ്പെടുത്തിയ പിതാവിന് പരമാവധി ശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !