തിരുവനന്തപുരം: പണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ ജോലിക്കെത്തിയവര്‍ക്ക് മര്‍ദനമേറ്റതായി പരാതി. ആറ്റിങ്ങലില്‍ ജോലിക്ക് എത്തിയ ഹയര്‍സെക്കന്‍ഡറി അധ്യാപകനും കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നത്.
ആറ്റിങ്ങല്‍ ഗവണ്മെന്റ് വി ആന്‍ഡ് എച്ച്എസ്എസ്സിലെ അനൂപ് വി. എന്ന അധ്യാപകനെ പ്രതിഷേധക്കാര്‍ മര്‍ദിച്ചതായാണ് പരാതി. സ്കൂളിലെത്തിയ പ്രതിഷേധക്കാരുടെ വീഡിയോ എടുക്കാനും അവരെ തടയാനും ശ്രമിച്ചപ്പോഴാണ് അനൂപിന് മര്‍ദനമേറ്റത് എന്നാണ് വിവരം.കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെയും കണ്ടക്ടറെയും സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടര്‍ ഷിബുവിനും സുനില്‍കുമാറിനും ആണ് മര്‍ദനമേറ്റത്. വാഹനത്തില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ സമരാനുകൂലികള്‍ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു എന്നും പരാതിയുണ്ട്. ഡ്രൈവറും കണ്ടക്ടറും കാട്ടാക്കട ഗവണ്മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി.
നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്ന് പൊന്മുടിയിലേക്ക് സര്‍വീസ് നടത്തിയ ബസിനെയാണ് സമരാനുകൂലികള്‍ കാട്ടാക്കടയില്‍ തടഞ്ഞത്. ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തന്നെ സമരാനുകൂലികള്‍ ഓടിയെത്തി മര്‍ദ്ദിക്കുകയായിരുന്നു എന്ന് ഷിബു പോലീസിനോട് പറഞ്ഞു. കാട്ടാക്കയില്‍ ഒരു ബസും സര്‍വീസ് നടത്തുന്നില്ല. കൂടാതെ, ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നതായും പരാതി ഉയർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.