വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ബിഹാറില്‍ ഇന്ത്യ സഖ്യത്തിന്‍റെ വന്‍ പ്രതിഷേധം. വോട്ടുമോഷണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസിലേക്കുള്ള മാര്‍ച്ചില്‍ രാഹുര്‍ ഗാന്ധി ആരോപിച്ചു. ബിഹാര്‍ ബന്ദിന്‍റെ ഭാഗമായി പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ട്രെയിനുകള്‍ തടഞ്ഞു.
വോട്ടര്‍ പട്ടിക പ്രത്യേക പരിഷ്കരണത്തിനെതിരെയുള്ള താക്കീതായി ബിഹാറില്‍ ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെയും സഖ്യനേതാക്കളുടെയും നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലേക്ക് കൂറ്റന്‍ മാര്‍ച്ച്. തിരഞ്ഞെടുപ്പ് കമ്മിഷന് ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്ന് ഭരണഘടന ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി.കോണ്‍ഗ്രസ് ബിജെപിയുടെ നിർദ്ദേശമനുസരിച്ചാണ് കമ്മിഷന്‍ പ്രവർത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ഭരണഘടനയെ പിന്തുണയ്ക്കുന്നതിനുള്ള പോരാട്ടമാണിതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ബിഹാര്‍ ബന്ദിന്‍റെ ഭാഗമായി കോൺഗ്രസ്, ആർജെഡി പ്രവർത്തകർ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ വന്ദേഭാരതുള്‍പ്പെടെയുള്ള ട്രെയിനുകള്‍ തടഞ്ഞു. പട്ന ദേശീയപാത ഉപരോധിച്ചു. വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും.വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ബിഹാറില്‍ ഇന്ത്യ സഖ്യത്തിന്‍റെ വന്‍ പ്രതിഷേധം
0
ബുധനാഴ്ച, ജൂലൈ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.