നടൻ പ്രേം നസീറിനെക്കുറിച്ച് പറഞ്ഞ വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം. ഒരു സീനിയർ പറഞ്ഞ കാര്യമാണ് പറഞ്ഞത്. ഒരു രീതിയിലും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചില്ലെന്നും ടിനി ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
'നസീർ സാറിനെ ആരാധിക്കുന്ന ലോകത്തെ ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ. നസീർ സാർ എവിടെ കിടക്കുന്നു, ഞാൻ എവിടെ കിടക്കുന്നു. അത്രയും വലിയൊരു സ്റ്റാറിനെ മോശം പറയാൻ ഞാൻ ആളല്ല. ഒരു അഭിമുഖത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ചെറിയ ഭാഗമാണ് പ്രചരിപ്പിച്ചത്. നസീർ സാറിനെ നേരിട്ട് കണ്ടിട്ടുപോലുമില്ല.നസീർ സാറിനെക്കുറിച്ച് ഒരു സീനിയർ പറഞ്ഞ കാര്യമാണ് പങ്കുവെച്ചത്. ഇപ്പോൾ അദ്ദേഹം കൈമലർത്തുകയാണ്. അല്ലാതെ, ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ച് എടുത്ത് പറഞ്ഞതല്ല. അത് ഒരിക്കലും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടല്ല. ഞാൻ ഒരു തെറ്റ് ചെയ്തിട്ടെങ്കിൽ അതിൽ നിരുപാധികം മാപ്പ് ചോദിക്കാൻ തയ്യാറാണ്. ഇത്രയും വലിയൊരു ലെഡൻഡിന്റെ കാൽക്കൽ വീഴാനും തയ്യാറാണ്', ടിനി പറഞ്ഞു.
സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്ന പരാമര്‍ശമാണ് വിവാദമായത് എന്നാണ് പുറത്തുവരുന്ന വിവരം. നസീർ സർ മനസ് വിഷമിച്ചാണ് മരിച്ചതെന്നും ടിനി പറഞ്ഞതായി ആരോപണങ്ങളുയർന്നു. പിന്നാലെ, സംവിധായകൻ എം.എ. നിഷാദ്, ഭാഗ്യലക്ഷ്മി തുടങ്ങി ഒട്ടേറെ പേർ ടിനിയെ രൂക്ഷമായി വിമർശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.