കളമശ്ശേരി: റോഡിലൂടെ നടന്നുപോയ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ച രണ്ട് യുവാക്കളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂർ തണ്ടേക്കാട് മദകപ്പിള്ളി വീട്ടിൽ മുഹമ്മദ് അഷാദ് (18), കളമശ്ശേരി ചങ്ങമ്പുഴനഗർ പോട്ടച്ചാൽ വാഴയിൽ വീട്ടിൽ അഹമ്മദ് ഹലീം (19) എന്നിവരെയാണ് പിടിച്ചത്.
കളമശ്ശേരി സോഷ്യൽ പള്ളി സൗഹൃദ നഗർ റോഡിൽ ജൂൺ 30-ന് രാത്രി 7.50-നായിരുന്നു സംഭവം.
കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്ഐ രഞ്ജിത്ത്, സിപിഒമാരായ വിനു, ഷാജഹാൻ എന്നിവരാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.