ഷിംല: ഹിമാചല്‍ പ്രദേശിലെ മേഘ വിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 11 ആയി ഉയര്‍ന്നു. ദുരന്തത്തില്‍ വിവിധ ഇടങ്ങളിലായി കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.
ജൂണ്‍ 30 രാത്രി മുതല്‍ ജൂലൈ 1 വരെ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനമുണ്ടായത്. മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഒലിച്ചുപോയത്.
40 ഓളം പേരെ കാണാതായതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതില്‍ 34 പേരും മാണ്ഡി ജില്ലയിലുള്ളവരാണ്. സംസ്ഥാനത്ത് മണ്‍സൂണ്‍ കനത്തതോടെ പുഴകളും നദികളും കരകവിഞ്ഞ് ഒഴുകിയ അവസ്ഥയിലായിരുന്നു. ഇതിനൊപ്പം നിർത്താതെ പെയ്ത കനത്ത മഴയാണ് ദുരന്തത്തിലേക്ക് വഴി വെച്ചത്.
ഇതുവരെ 16 മേഘവിസ്ഫോടനവും, മൂന്ന് മിന്നല്‍ പ്രളയവും ഒരു പ്രധാന മണ്ണിടിച്ചിലുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 20 മുതലുള്ള മണ്‍സൂണ്‍ മഴയില്‍ ഇതുവരെ 28 പേര്‍ക്ക് ജീവന് നഷ്ടമായതാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.