ന്യൂഡൽഹി: ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കുന്നതിനുള്ള 6 എയർ ടാങ്കറുകൾ വാങ്ങാൻ വ്യോമസേന നടപടിയാരംഭിച്ചു. 4 കമ്പനികൾ കരാറിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും സാങ്കേതിക പരിശോധന പുരോഗമിക്കുകയാണെന്നുമാണു വിവരം.
കമ്പനിയുടെ കാര്യം തീരുമാനമായാൽ ഇവയ്ക്കു സാങ്കേതിക പിന്തുണ നൽകാനുള്ള ഇന്ത്യൻ കമ്പനിയെ തീരുമാനിക്കും.
ഉസ്ബക്കിസ്ഥാനിൽ നിന്നു 2003ൽ സ്വന്തമാക്കിയ 6 ഐഎൽ 78 വിമാനമാണു വ്യോമസേന ഉപയോഗിക്കുന്നത്. ഇതിൽ മൂന്നോ നാലോ എണ്ണം മാത്രമാണ് ഒരു സമയത്തു സേവനത്തിനുണ്ടാകുക.
ഈ സാഹചര്യത്തിലാണു കാലപ്പഴക്കം ചെന്ന ഈ വിമാനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.