തൃശൂർ: സംഗീതജ്ഞനും വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) മരിച്ചനിലയിൽ കണ്ടെത്തി. വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ.സ്കൂൾ റിട്ട.അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്.
ഗായകനും ഇടയ്ക്ക വാദകനും ആയിരുന്നു. ഗിറ്റാർ, കീബോർഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. വിവേകോദയം ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇവിടത്തെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വൃന്ദവാദ്യ സംഘത്തെ പരിശീലിപ്പിച്ചിരുന്നത് അനൂപ് ആണ്.
2022 മുതൽ 2024 വരെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരു ടീമുകളും എ ഗ്രേഡോടെ മികവു തെളിയിച്ചിരുന്നു. കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിന്റെ ഇടയ്ക്ക വാദകനും ആയിരുന്നു.
തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാൻഡിന്റെ അമരക്കാരനാണ്. സംസ്കാരം ബുനധനാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ. ഭാര്യ: പാർവതി (ആയുർവേദ ഡോക്ടർ). മക്കൾ: പാർവണ, പാർഥിപ്. അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണത്തിൽ മന്ത്രി ആർ.ബിന്ദു അനുശോചിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.