നവജാതശിശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ തുടങ്ങി;പ്രതികളുടെ മൊഴിയില്‍ ഇപ്പോഴും അവ്യക്തത

മുളങ്കുന്നത്തുകാവ്/പുതുക്കാട്: മാതാപിതാക്കള്‍ കൊലപ്പെടുത്തിയ നവജാതശിശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഒരാഴ്ച നീണ്ടേക്കും. രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥികളാണ് പരിശോധിക്കുന്നത്. ഇവ പരിശോധിക്കാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

കുഞ്ഞുങ്ങളുടെ മരണകാരണം കണ്ടെത്തുന്ന എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫോറന്‍സിക് വിഭാഗവും പോലീസും. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അസ്ഥികള്‍ ഡിഎന്‍എ പരിശോധനയ്ക്കും വിധേയമാക്കും. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. എന്‍.കെ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

മാതാപിതാക്കളെ കസ്റ്റഡിയില്‍ കിട്ടുന്നതിനു പുതുക്കാട് പോലീസ് ബുധനാഴ്ച അപേക്ഷ നല്‍കും. കേസില്‍ പ്രതികളായ നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22), കാമുകന്‍ ആമ്പല്ലൂര്‍ ഭവിന്‍ (26) എന്നിവരെ കോടതി തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു.24 മണിക്കൂര്‍ ചോദ്യംചെയ്‌തെങ്കിലും പ്രതികളുടെ മൊഴിയില്‍ ഇപ്പോഴും പൊരുത്തക്കേടും അവ്യക്തതയുമുണ്ട്. അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗര്‍ഭകാലവും പ്രസവവും അമ്മയോ അയല്‍വീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴിയും വിശ്വസനീയമല്ല.

ഹോര്‍മോണ്‍ തകരാറുമൂലം ശരീരം തടിക്കുകയാണെന്ന് അമ്മയെവിശ്വസിപ്പിച്ചതായാണ് അനീഷ പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ കൊലപ്പെടുത്തിയ അനീഷ മൃതദേഹം സ്‌കൂട്ടറില്‍ ഭവിന്റെ വീട്ടിലെത്തിച്ചുവെന്നും കൊലപാതകവിവരം ഭവിന്‍ അറിഞ്ഞിരുന്നില്ല എന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളോളം കുഞ്ഞുങ്ങളുടെ അസ്ഥി വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്നതും ദുരൂഹതയുണ്ടാക്കുന്നു. ഇതെല്ലാം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനും ചോദ്യംചെയ്യാനുമാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്.മുഖ്യപ്രതിയായ അനീഷയുടെ വീട്ടുപറമ്പില്‍ കുഴിച്ചിട്ട ആദ്യത്തെ കുട്ടിയുടെ അസ്ഥികളും ഭവിന്റെ വീടിനോട് ചേര്‍ന്നുള്ള തോട്ടില്‍നിന്ന് രണ്ടാമത്തെ കുട്ടിയുടെ അസ്ഥികളും കഴിഞ്ഞ ദിവസം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രതികളല്ലാതെ വേറെയാരെങ്കിലും ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസിന് അറിവില്ല.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !