പാലാ മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണം; ജോസ് കെ.മാണിയും മാണി സി.കാപ്പന്‍ എംഎല്‍എയും തമ്മില്‍ വാക്പോര്

പാലാ: പാലാ നഗരസഭാ സ്റ്റേഡിയം നവീകരണത്തിന്റെ ഉദ്ഘാടന ചടങ്ങ് ജോസ് കെ.മാണിയും മാണി സി.കാപ്പന്‍ എംഎല്‍എയും തമ്മില്‍ വാക്പോരിന് വേദിയായി. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരണ നിര്‍മാണോദ്ഘാടനച്ചടങ്ങിലാണ് സ്റ്റേഡിയം നവീകരണത്തിന്റെ അവകാശവാദവമായി ഇരുവരും രംഗത്തെത്തിയത്.

താനും പാലാ നഗരസഭാ ചെയര്‍മാനും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നവീകരണത്തിന് ബജറ്റില്‍ തുക അനുവദിച്ചതെന്ന് ജോസ് കെ.മാണി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. പ്രസംഗത്തിനിടയില്‍ കെ.എം. മാണി സ്റ്റേഡിയമെന്നും ജോസ് കെ.മാണി പരാമര്‍ശിച്ചു. അധ്യക്ഷപ്രസംഗം നടത്തിയ മാണി സി.കാപ്പന്‍ ജോസ് കെ.മാണിയുടെ പരാമര്‍ശത്തെ എതിര്‍ത്തു.

ബജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രിക്ക് എംഎല്‍എ എന്ന നിലയില്‍ താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് നവീകരണത്തിന് തുക അനുവദിച്ചതെന്നും എല്ലാവര്‍ക്കും അറിയാമെന്നും ഇതുസംബന്ധിച്ച് തെറ്റിധാരണകള്‍ പരക്കുന്നതായും കാപ്പന്‍ പറഞ്ഞു.

നഗരസഭാ സ്റ്റേഡിയത്തിന് കെ.എം മാണി സ്റ്റേഡിയമെന്ന് പേരുള്ളതായി അറിയില്ല. പാലാ ജനറലാശുപത്രിക്ക് തുക അനുവദിച്ചപ്പോള്‍ കെ.എം മാണി സ്മാരക ആശുപത്രി എന്ന് പരാമര്‍ശിച്ചാണ് താന്‍ തുക അനുവദിച്ചതെന്നും കാപ്പന്‍ മറുപടിയായി പറഞ്ഞു. സ്റ്റേഡിയം നവീകരിക്കുന്നതിന് തുക അനുവദിച്ചതിനെച്ചൊല്ലിയുള്ള അവകാശവാദങ്ങളുമായി ഇരുപക്ഷവും ദിവസങ്ങളായി രംഗത്തുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !