ചെന്നൈ : വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ കാണാതായ എട്ടുവയസ്സുകാരിയെ എസ്ഐയുടെ വീട്ടിൽ ബോധരഹിതയായി കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വൈകുണ്ഠപുരത്തെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയെ 3 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ നുങ്കമ്പാക്കം അരിക്കടൈ സ്ട്രീറ്റിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയെന്നാണു കുടുംബത്തിന്റെ പരാതി.
പെൺകുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
പെൺകുട്ടിയെ എസ്ഐ ശാരീരികമായി ഉപദ്രവിച്ചെന്നാരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ ഇയാളുടെ വീടു വളഞ്ഞു. നുങ്കമ്പാക്കം പൊലീസ് ഇടപെട്ട് കുട്ടിയെയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം വൈകിട്ട് 6 മണിയോടെ കുട്ടി ബോധരഹിതയായി.
പീഡനത്തിന്റെ വിശദാംശങ്ങൾ ഓർമയില്ലെന്നും കുട്ടി മൊഴി നൽകി. എന്തെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് നൽകിയോ എന്നും അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.