കോഴിക്കോട്: തീപ്പിടുത്തത്തിനു ശേഷം അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി ഇതുവരെ പ്രവർത്തനസജ്ജമായില്ല. മൂന്ന് ദിവസംകൊണ്ട് ശരിയാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഉറപ്പ് നൽകിയ കാഷ്വാലിറ്റി ബ്ലോക്ക് ആണ് രണ്ടുമാസമായി അടഞ്ഞുകിടക്കുന്നത്.
മെയ് രണ്ടിനുണ്ടായ തീപ്പിടുത്തത്തെ തുടർന്ന് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം പരിശോധന നടത്തി റിപ്പോർട്ട് ആരോഗ്യവകുപ്പിന് കെെമാറിയിരുന്നു.
കെട്ടിടത്തിലെ മുഴുവൻ ബ്ലോക്കിലെയും വയറിങ്ങുകൾ പരിശോധിക്കുകയും ആവശ്യമുള്ളവ റിപ്പയർ ചെയ്ത് ശരിയാകുകയും വേണം. അതിനുശേഷം പിഡബ്ല്യുഡിയുടെ പരിശോധനകൾ നടക്കണം. പണി പൂർത്തിയായാൽ ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം പരിശോധന നടത്തണം. ഫയർ ഓഡിറ്റിങ് കഴിഞ്ഞ് ഇനിയൊരു പ്രശ്നവും ഉണ്ടാവില്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ കെട്ടിടത്തിന് വീണ്ടും എൻഒസി ലഭിക്കുകയുള്ളൂ.
195 കോടി രൂപയിൽ പിഎംഎസ്എസ് വെെ വഴി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയ എച്ച്എൽഎൽ ഹെെറ്റ്സ് എന്ന ഏജൻസി തന്നെയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. എന്നാൽ, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിൽ മെല്ലെപ്പോക്ക് തുടരുകയാണ്. ഇതിന്റെ ദുരിതം അനുഭവിക്കുന്നതാവട്ടെ രോഗികളും. താത്കാലികമായി ഒരുക്കിയ കാഷ്വാലിറ്റിയിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കഴിയേണ്ട അവസ്ഥയിലാണ് രോഗികളും കൂട്ടിരിപ്പുകാരും. ഇതിന് എന്ന് പരിഹാരം ഉണ്ടാവുമെന്നാണ് ഇവരുടെ ചോദ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.