ജിം ക്യാരി നായകനായ "ദ് ട്രൂമാൻ ഷോ" (The Truman Show) എന്ന സിനിമയിൽ, ട്രൂമാന്റെ ജീവിതം ഒരു റിയാലിറ്റി ഷോ ആണെന്ന് വെളിപ്പെടുത്തുന്നതിന്റെ ഭാഗമായി ആകാശത്തുനിന്ന് ഒരു സ്റ്റുഡിയോ ലൈറ്റ് താഴേക്ക് വീഴുന്ന ഒരു രംഗമുണ്ട്.
ഇതുപോലെയുള്ള രംഗങ്ങൾ ഇപ്പോഴിതാ യഥാര്‍ഥത്തിൽ സംഭവിക്കുകയാണ്.തെക്കൻ കെനിയയിലെ മുകുകു ഗ്രാമത്തിൽ ആകാശത്തു നിന്നു പതിച്ച ചുട്ടുപഴുത്ത വമ്പൻ ലോഹവളയത്തിന്റെ കാര്യത്തിൽ അവ്യക്തത തുടരുമ്പോളാണ്, ഇതാ കൊളംബിയയില്‍ ഒരു നിഗൂഢ ലോഹ ഗോളം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ അന്യഗ്രഹജീവികളുണ്ടെന്ന് വിശ്വസിക്കുന്നവരിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു.ചില നിരീക്ഷകർ ഈ വസ്തു ഒരു അന്യഗ്രഹ ബഹിരാകാശ പേടകത്തിന്റെ ഭാഗമാകാമെന്ന് വിശ്വസിക്കുന്നു. എന്നാൽ മറ്റുചിലർ ഇത് ഒരു സമർത്ഥമായ കലാ ഇൻസ്റ്റലേഷനായിരിക്കാനാണ് സാധ്യത എന്നും വാദിക്കുന്നു.അന്യഗ്രഹജീവികളുടെ പണിയെന്ന വിശ്വാസം, പക്ഷേ... തെക്കൻ കെനിയയിലെ മുകുകു ഗ്രാമത്തിൽ ആകാശത്തു നിന്നു പതിച്ച ചുട്ടുപഴുത്ത വമ്പൻ ലോഹവളയം യഥാർത്ഥത്തിൽ ബഹിരാകാശ പേടകങ്ങളിൽ നിന്നോ റോക്കറ്റിൽ നിന്നോ വേർപെട്ട ഒരു ഭാഗമാണെന്നാണ് പ്രാഥമിക നിഗമനം. റോക്കറ്റ് ഭാഗമാകാനാണ് കൂടുതൽ സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഏകദേശം 8 അടി വീതിയും 500 കിലോ ഭാരവുമുള്ള ഈ വലിയ ചുവന്ന നിറമുള്ള വസ്തു വീണപ്പോൾ നാട്ടുകാർ അമ്പരന്നുപോയിരുന്നു.
തലയ്ക്കുമുകളിൽ ദുരന്തം: ബഹിരാകാശ മാലിന്യം ഒരു യാഥാർത്ഥ്യം ബഹിരാകാശത്ത് കുന്നുകൂടുന്ന മാലിന്യത്തെക്കുറിച്ച് അവബോധം നൽകുന്നതാണ് ഇത്തരത്തിലുള്ള വലിയ വസ്തുക്കളുടെ പതനങ്ങൾ. റോക്കറ്റ് ഭാഗങ്ങളിൽ നിന്നും ഉപഗ്രഹങ്ങളിൽ നിന്നുമുള്ള അവശിഷ്ടങ്ങൾ ബഹിരാകാശത്ത് ഏറുന്നതിനെക്കുറിച്ച് വലിയ ചർച്ചകൾ ഇപ്പോൾ നടന്നുവരികയാണ്.
ചില ബഹിരാകാശ മാലിന്യഭാഗങ്ങൾ കാറുകളുടെയും ബസുകളുടെയുമൊക്കെ വലുപ്പമുള്ളതാണ്. ഇവ ഭൂമിയിലേക്ക് പതിക്കുകയാണെങ്കിൽ മനുഷ്യർക്കും കെട്ടിടങ്ങൾക്കുമൊക്കെ സാരമായ തകരാറുകൾ സംഭവിക്കാം. ഒരുപക്ഷേ, ഹോളിവുഡ് സിനിമകളിൽ കാണുന്നതുപോലെ, അപ്രതീക്ഷിതമായി ആകാശത്തുനിന്ന് വൻതോതിലുള്ള അവശിഷ്ടങ്ങൾ പതിച്ചാൽ അത് വലിയ ദുരന്തമായി മാറിയേക്കാം.പല പദ്ധതികളും, പക്ഷേ ബഹിരാകാശ മാലിന്യത്തെ തുരത്താനായി നാസ അടക്കമുള്ള ബഹിരാകാശ ഏജൻസികൾ പല പദ്ധതികളും ലക്ഷ്യമിടുന്നുണ്ട്.
പ്രത്യേക ഉപഗ്രഹങ്ങളും മറ്റുമുപയോഗിച്ച് ഇവ നീക്കാനാകുമോ എന്നതുൾപ്പെടെയുള്ള ഗവേഷണങ്ങളും തകൃതിയാണ്. ഭൂമിയുടെ ഭ്രമണപഥത്തിൽ കുന്നുകൂടുന്ന ഈ മാലിന്യം ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്സാറ്റലൈറ്റുകളുടെയും റോക്കറ്റുകളുടെയും എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ബഹിരാകാശ മാലിന്യം ഒരു ആഗോള പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ അടിയന്തിര ശ്രദ്ധയും പരിഹാരമാർഗ്ഗങ്ങളും ആവശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.