ഐപിഎല്‍ ഫൈനലിന്റെ ആഘോഷപരിപാടികൾ തുടങ്ങി. ഗംഭീര ഗാനവിരുന്നും ഉണ്ടായിരുന്നു. നേരത്തെ ആശങ്കയായി നിന്നിരുന്ന മഴയും മഴ ഭീഷണിയും ഒഴിഞ്ഞതോടെ ഗ്യാലറിയിലും ആഘോഷം തുടങ്ങി.
ഏഴ് മണിക്ക് ഇടുന്ന ടോസിൽ ആരുടെ ഭാഗ്യം തെളിയുമെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. നേരത്തെ നഗരത്തിലും സ്റ്റേഡിയത്തിലും മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ ആരാധകർ സോഷ്യൽ മീഡിയകളിൽ അപ്‌ഡേറ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ആശങ്കയെല്ലാം ഒഴിഞ്ഞു.പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ മൂലം രണ്ട് മണിക്കൂര്‍ വൈകിയാണ് തുടങ്ങാനായത്. മത്സരം നിശ്ചിത ഓവര്‍ പൂര്‍ത്തിയാക്കാനായെങ്കിലും ഇന്ന് ഫൈനലിലും മഴ വില്ലനാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. ഐപിഎല്‍ ഫൈനലിന് ബിസിസിഐ റിസർവ് ദിനം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്ന് ഫൈനല്‍ പൂര്‍ത്തിയാക്കാനായില്ലെങ്കിലും മത്സരം നാളെ നടത്തും.അതേസമയം, പ്ലേ ഓഫ് മത്സരങ്ങള്‍ക്കുള്ള പുതുക്കിയ പ്ലേയിംഗ് കണ്ടീഷന്‍ അനുസരിച്ച് രണ്ട് മണിക്കൂർ അധികസമയം അനുവദിച്ചിട്ടുള്ളതിനാല്‍ മഴ കാരണം മത്സരം വൈകിയാലും രാത്രി 9.30 വരെ ടോസിന് സമയമുണ്ട്. രാത്രി 9.30നാണ് ടോസ് ഇടുന്നതെങ്കിലും 20 ഓവര്‍ മത്സരം തന്നെ നടക്കും.
ഇതിനുശേഷം മാത്രമെ ഓവറുകള്‍ നഷ്ടമാകൂ എന്നത് ആരാധകര്‍ക്ക് പ്രതീക്ഷ നൽകുന്നതാണ്. അതേസമയം നാളെയും മത്സരം സാധ്യമായില്ലെങ്കില്‍ മാത്രം പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ പഞ്ചാബ് കിംഗ്സിനെ ചാമ്പ്യൻമാരായി പ്രഖ്യാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.