പത്തനംതിട്ട: എസ്ഡിപിഐ സ്ഥാപക ദിനത്തില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ആന്റോ ആന്റണിയുടെ ഓഫീസിലെത്തി മധുരം നല്‍കിയതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം.
ജൂൺ 21നായിരുന്നു എസ്ഡിപിഐയുടെ സ്ഥാപക ദിനം. അന്ന് ആന്റോ ആന്റണിയുടെ പത്തനംതിട്ടയിലെ എംപി ഓഫീസില്‍ നേരിട്ടെത്തിയാണ് മധുരം നല്‍കിയത്. എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും പ്രവര്‍ത്തകരുമാണ് എംപിയുടെ ഓഫീസിലെത്തി ലഡു നല്‍കിയത്. അവര്‍ വരുന്നതിന്റെയും മധുരം നല്‍കുന്നതും പോകുന്നതുമെല്ലാം ഷൂട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ റീലായി സമൂഹമാധ്യമത്തില്‍ ഇട്ടതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയകക്ഷികളുമായി യുഡിഎഫ് സഖ്യം ചേരുകയാണെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന നേതാവാണ് ആന്റോ ആന്റണി.അതേസമയം, സമൂഹത്തിലെ പല സംഘടനകളും ആളുകളും തന്റെ ഓഫീസില്‍ വരാറുണ്ടെന്ന് ആന്റോ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ള പ്രവര്‍ത്തകരും വരാറുണ്ട്. അവരെയെല്ലാം എംപി ഓഫീസില്‍ വരരുതെന്ന് പറഞ്ഞ് തടയണ എല്ലാവരുമായും നല്ലബന്ധം പുലര്‍ത്തുന്നതാണ് തന്റെ രീതിയെന്ന് ആന്റോ ആന്റണി പറഞ്ഞു.
എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് അവര്‍ വന്ന്, അവരുടെ സംഘടനയുടെ സ്ഥാപകദിനത്തില്‍ ലഡു നല്കി. താന്‍ അത് സ്വീകരിച്ചു. അതില്‍ എന്താണ് തെറ്റ്?. വന്നവര്‍ തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ടവരാണെന്നും, നമ്മള് ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തല്ലേയെന്നും ആന്റോ ആന്റണി ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.