തൊടുപുഴ: ജനാധിപത്യ ധ്വംസനവും, മൗലികാവകാശങ്ങള്‍ റദ്ദാക്കലിനും ഇടയായ അടിയന്തരാവസ്ഥക്കെതിരെ നടന്ന ശക്തമായ പോരാട്ടത്തെ ഇന്ത്യയിലെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച് സമര സേനാനികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് മുന്‍ എംഎല്‍എ പി.സി ജോര്‍ജ്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവിശ്യപ്പെട്ടു. എച്ച്ആര്‍ഡിഎസ് ഇന്ത്യ തൊടുപുഴയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അമ്പതാം സ്വാതന്ത്ര്യ സമര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി ജോര്‍ജ്. സ്വാഗത സംഘം ചെയര്മാന് സ്വാമി അയ്യപ്പദാസ് അധ്യക്ഷത വഹിച്ചു.അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്നവരെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ ബിജു കൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി ബാബു, കൈതപ്രം വാസുദേവന്‍ നമ്പൂതിരി, ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ തിയോഫിലോസ് കുന്നമ്പള്ളില്‍,അഡ്വ. കെ.എം സന്തോഷ് കുമാര്‍, പി.എം വേലായുധന്, ഷമീര്‍ മുഹമ്മദ്, കെ.ജി വേണുഗോപാല്‍, പി നാരായണന്, ആശാ ലോറന്‍സ്, രാഹുല്‍ ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കവിയരങ്ങും, ഗാനമേളയും നടന്നു.തൊടുപുഴയില്‍ അടിയന്തരാവസ്ഥയുടെ അമ്പതാം വര്‍ഷം: എച്ച്ആര്‍ഡിഎസ് ഇന്ത്യ അനുസ്മരണം നടത്തി
0
വ്യാഴാഴ്ച, ജൂൺ 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.