ഇസ്ലാമാബാദ്: നിൽക്കക്കള്ളിയില്ലാതെ വന്നതോടെ വെടിനിർത്തലിനായി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ.
പാകിസ്താനിലെ സുപ്രധാന വ്യോമതാവളങ്ങൾക്കുനേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തലിനായി ഇന്ത്യയോട് അഭ്യർത്ഥിക്കാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നെന്ന് ഇസ്ഹാഖ് ദർ ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ റാവൽപിണ്ടിയിലേയും പഞ്ചാബ് പ്രവിശ്യയിലേയും രണ്ട് വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു. ഇന്ത്യന്‍ തിരിച്ചടി നിരവധി ഭീകരവാദികളേയും ഭീകരകേന്ദ്രങ്ങളേയും തകർത്തു. പുലർച്ചെ 2.30-ന് ഇന്ത്യ മിസൈൽ ആക്രമണം നടത്തി. നൂർ ഖാൻ വ്യോമതാവളവും ഷോർകോട്ട് വ്യോമതാവളവും അവർ ആക്രമിച്ചു.
തിരിച്ചടിയില്‍ ഭയന്ന് പാകിസ്താന്‍ മധ്യസ്ഥതയ്ക്കായി സഹായംതേടി യുഎസിനേയും സൗദി അറേബ്യയേയും സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാളവും പഞ്ചാബ് പ്രവിശ്യയിലെ പിഎഎഫ് ബേസ് റഫീഖി എന്നറിയിപ്പെടുന്ന ഷോർകോട്ട് വ്യോമതാവളവും ഇന്ത്യ ആക്രമിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു.
45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ ഫൈസൽ എന്നെ വിളിച്ചു. ഫൈസൽ എന്നെ വിളിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള സംഭാഷണത്തെക്കുറിച്ച് അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
Pakistan Deputy PM Ishaq Dar' openly admits 2 things in this interview
— OsintTV 📺 (@OsintTV) June 19, 2025
📍India struck the Nir Khan Air base and Shorkot Air base
📍 Ishaq Dar' says Saudi Prince Faisal called him asking "Am I authorised to talk to Jaishankar also and CONVEY ..and you are READY TO TALK"… pic.twitter.com/45TJqnlWKu
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ച് വെടിനിർത്തലിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ തയ്യാറാകുമോ എന്ന് ചോദിച്ചു. തയ്യാറാണെന്ന് ഞാൻ പറഞ്ഞു. പിന്നീട് അദ്ദേഹം എന്നെ തിരികെ വിളിച്ചു, എസ്, ജയ് ശങ്കറുമായി സംസാരിച്ച് ഇക്കാര്യം അറിയിച്ചുവെന്ന് പറഞ്ഞു, ദർ വ്യക്തമാക്കി.
ഇതോടെ പൊളിഞ്ഞത് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് സഹായത്തോടെ യുദ്ധം നിർത്തി എന്ന വീര വാദം. ഇന്ത്യയില്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഇതിനെല്ലാം അപവാദമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ എന്ന് വേണം കരുതാന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.