ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മലയാളം ഭാഷ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വായനയ്ക്കൊരു വാതായനം എന്ന പേരിൽ വായനമാസാചരണത്തിന് തുടക്കം കുറിച്ചു
ഈരാറ്റുപേട്ട ഐഡിയൽ ലൈബ്രറി കൺവീനറും, സാംസ്കാരിക പ്രവർത്തകനുമായ പി എം മുഹ്സിൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വായിച്ചിരിക്കേണ്ട 5 പുസ്തകങ്ങൾ അദ്ദേഹം പരിചയപ്പെടുത്തുകയും ആ പുസ്തകങ്ങൾ സ്കൂളിന് സമ്മാനിക്കുകയും ചെയ്തു. സ്കൂൾ മാനേജർ എംകെ അൻസാരി, ഹെഡ്മിസ്ട്രസ് എംപി ലീന, വിദ്യാർത്ഥിനി മിൻഹാ ഖദീജ എന്നിവർ സംസാരിച്ചുമലയാളം അധ്യാപിക ഇ വി ശ്രീജ പി എൻ പണിക്കർ അനുസ്മരണം നടത്തി. ചടങ്ങിൽ കുട്ടി എഴുത്തുകാരെ അനുമോദിച്ചു, അവരുടെ രചനകളുടെ പതിപ്പ് പ്രകാശനം ചെയ്തു. ജൂൺ 19 മുതൽ ജൂലൈ 16 വരെ സംഘടിപ്പിച്ചിരിക്കുന്ന വായന മാസാചരണത്തിന്റെ ഭാഗമായി പ്രശ്നോത്തരി, മത്സരം, പോസ്റ്റർ നിർമ്മാണം, ലൈബ്രറി സന്ദർശനം, ഭാഷാ ശില്പശാല, രചനാ ശിൽപ്പിശാല, പ്രസംഗം എന്നിവ സംഘടിപ്പിക്കുംഇംഗ്ലീഷ്, ഹിന്ദി, അറബിക് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നിരവധി വായന പ്രോത്സാഹന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വായന മാസാചരണം ' വായനയ്ക്കൊരു വാതായനം ' പരിപാടി ഐഡിയൽ ലൈബ്രറി കൺവീനർ പി എം മുഹസിൽ ഉദ്ഘാടനം ചെയ്യുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.