തിടനാട് ജി വി എച്ച് എസ് എസിൽ വിവിധ പരിപാടികളോടെ വായനാദിനം ആഘോഷിച്ചു. പോസ്റ്റർരചന, പ്രസംഗം, പ്രശ്നോത്തരി,കവിത,വായനക്കുറിപ്പ് മത്സരം തുടങ്ങിയവ നടത്തപ്പെട്ടു. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സുഭാഷ് ചേർത്തലയുടെ" അമ്മ"എന്ന കവിതയുടെ ദൃശ്യാവിഷ്കാരം പരിപാടിയെ ഏറെ ആകർഷകമാക്കി.
ഹെഡ്മിസ്ട്രസ്സ് ജിജി ടീച്ചർ വായനാദിന സന്ദേശം നല്കി.സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ്,അനൂപ് മാത്യു എന്നിവർ പ്രസംഗിച്ചു.പരിപാടികൾക്ക് ജിൻസി ജോസഫ്,കെ.പി.ഉഷ,ഡോ.സിന്ധു,ഡോ.വിശ്വലക്ഷ്മി, അനൂപ് മാത്യു,ഗിരിജകുമാരി എന്നിവർ നേതൃത്വം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.