ഫിറോസ്പൂർ: പഞ്ചാബിൽ ക്രിക്കറ്റ് കളിക്കിടെ ബാറ്റ്സ്മാൻ ഹൃദയാഘാതം മൂലം മരിച്ചു. ഫിറോസ്പൂരിലെ ഡിഎവി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഹർജീത് സിംഗ് എന്നയാൾ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചത്.
ഫിറോസ്പൂരിലെ ഗുരു ഹര് സഹായ് സ്വദേശിയാണിയാൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബാറ്റ് ചെയ്യുകയായിരുന്ന ഹർജിത്, പന്ത് ബൗണ്ടറി കടത്തിയതിന് തൊട്ടുപിന്നാലെ ഗ്രൗണ്ടിൽ ഇരിക്കുന്നത് വീഡിയോയിലുണ്ട്. തുടർന്ന് സഹ ബാറ്റ്സ്മാനോട് സംസാരിക്കുകയും ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു.സഹകളിക്കാർ അടക്കം ഓടിയെത്തി ഉടൻ സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെട്ടന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കായിക മത്സരങ്ങൾക്കിടെയും വ്യായാമം ചെയ്യുന്നതിനിടെയും ഇത്തരത്തിൽ ഹൃദയാഘാതം മൂലം മരണം സംഭവിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ജൂണിൽ മുംബൈയിൽ സമാനമായ സംഭവം നടന്നിരുന്നു. 42 വയസ്സുള്ള രാം ഗണേഷ് തേവാർ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.