കീവ്: യുക്രൈന്റെ എഫ്-16 വിമാനം റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നിര്‍മ്മിത എഫ്-16 യുദ്ധവിമാനമാണ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നുവീണത്.
477 ഡ്രോണുകളും 60 മിസൈലുകളുമുടക്കം യുക്രൈനില്‍ വ്യാപക ആക്രമണമാണ് റഷ്യ നടത്തിയത്. ഡ്രോണുകളില്‍ ഭൂരിഭാഗവും യുക്രൈന് പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെങ്കിലും റഷ്യ അയച്ച മിസൈലുകളില്‍ ഭൂരിഭാഗവും ലക്ഷ്യം കണ്ടു.എഫ്-16 വിമാനം തകര്‍ന്ന കാര്യം യുക്രൈന് സ്ഥിരീകരിച്ചു. യുക്രൈന്-റഷ്യ യുദ്ധത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് എഫ്-16 വിമാനം തകരുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിൽ നിന്ന് യുക്രൈന് നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ശനിയാഴ്ച നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.