ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു വൃദ്ധ സ്ത്രീക്ക് കയ്യിൽ ഭക്ഷണമെടുത്ത് നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഏറ്റുവാങ്ങുന്നത്.
പാർട്ടി നേതാവ് കെ സി വേണുഗോപാലിനൊപ്പം റെസ്റ്റോറന്റിലിരിക്കുന്ന രാഹുൽ അവിടേക്കെത്തിയ വയോധികയുമായി കുശലം പറയുന്നതും പ്ലേറ്റിലിരുന്ന ഭക്ഷണം അവർക്ക് കയ്യിൽ വച്ച് നൽകുന്നതുമാണ് വീഡിയോയിലുള്ളത്. കോൺഗ്രസ് തന്നെയാണ് എക്‌സിൽ വീഡിയോ പോസ്റ്റ് ചെയ്തത്....Unscripted pure love and adoration - this is what a true leader receives when he selflessly works and fights for his people and his country. pic.twitter.com/4cbU0Khxce
— Congress (@INCIndia) July 3, 2022
പ്ലേറ്റ് നേരിട്ട് നൽകുന്നതിനുപകരം ഭക്ഷണം കയ്യിൽ വച്ച് നൽകി അവരെക്യാമറക്ക് മുന്നിലുള്ള നാടകമാണെന്നാണ് വീഡിയോ കണ്ടവർ ആരോപിക്കുന്നത്. രാഹുൽ ജനകീയനും എളിമയുള്ള നേതാവുമാണെന്ന് ചിത്രീകരിക്കാനുള്ള കോൺഗ്രസിന്റെ തത്രപ്പാടുകൾ പരിഹാസ്യമാണെന്ന് വീഡിയോ കണ്ട എക്സ് ഉപയോക്താക്കളിലൊരാൾ കമന്റ് ചെയ്തു. രാഹുൽ ആ സ്ത്രീയെ ശരിക്കും ബഹുമാനിച്ചിരുന്നുവെങ്കിൽ, അദ്ദേഹം എഴുന്നേറ്റു നിന്ന് കൂടുതൽ ബഹുമാനത്തോടെ പ്ലേറ്റ് നൽകുമായിരുന്നുവെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.